09:47am 19 April 2026
NEWS
ഖത്തർ ദേശീയ ദിനാഘോഷം: ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ 'അർദ'യിൽ പങ്കെടുത്തു
18/12/2025  08:26 PM IST
nila
ഖത്തർ ദേശീയ ദിനാഘോഷം: ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ അർദയിൽ പങ്കെടുത്തു

 

ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലുസൈൽ കൊട്ടാരത്തിൽ സംഘടിപ്പിച്ച  അർദ (പരമ്പരാഗത വാൾ നൃത്തം) പരിപാടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.
വാളുകൾ വീശിക്കൊണ്ട്, താളത്തിലുള്ള വരികളും യുദ്ധ ഗാനങ്ങളും പാടുന്ന
പരമ്പരാഗത നാടോടി നൃത്തമായ 'അർദ' ദേശീയദിനാഘോഷങ്ങൾക്ക് പാരമ്പര്യത്തിന്റെ തിളക്കം പകർന്നു.
അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽ താനി എന്നിവരും നിരവധി രാജകുടുംബാംഗങ്ങളും അർദയിൽ പങ്കാളികളായി. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, വിവിധ വകുപ്പ് മന്ത്രിമാർ, പ്രമുഖ വ്യക്തിത്വങ്ങൾ, വിശിഷ്ടപൗരന്മാർ എന്നിവരുംപങ്കെടുത്തു.
ആഘോഷങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും
അറേബ്യൻ ജനതയുടെ
പ്രിയപ്പെട്ട നൃത്തം
യഥാർത്ഥ വാൾ പോരാട്ടങ്ങളിൽ നിന്ന് രൂപം കൊണ്ടതും, വംശീയ ഐക്യവും ധൈര്യവും പ്രകടിപ്പിക്കുന്നതുമാണ്. 
ഖത്തറിന്റെ പൈതൃകവും ഐക്യവും പ്രതിഫലിപ്പിക്കുന്ന അർദ അവതരണം, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രധാന സാംസ്കാരിക പരിപാടികളിലൊന്നാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img